---
title: "കൂത്തുപറമ്പിൽ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Youth dies in collision between bike and lorry in Koothuparamba; pedestrian seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344082/Youth dies in collision between bike and lorry in Koothuparamba; pedestrian seriously injured"
published_at: "2026-02-25T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e6cd4563dc_1001123489.jpg"
keywords: []
---

# കൂത്തുപറമ്പിൽ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** കൂത്തുപറമ്പ് നിർമ്മലഗിരിയിൽബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ

## Article Content

കൂത്തുപറമ്പ് നിർമ്മലഗിരിയിൽബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ

കാൽനടയാത്രക്കാരന്  ഗുരുതര പരിക്ക്പൂളബസാർ ചെട്ടിയാംവീട്ടിൽ

ആരോമൽ (26 )ആണ് മരിച്ചത്. ഇന്നലെ രാത്രി

നിർമ്മലഗിരി കോളേജിന്  സമീപം പതിനൊന്നാംമൈലിലാണ് പകടം. മട്ടന്നൂർ ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും

എതിരെ വരികയായിരുന്ന

 ലോറിയുമാണ് കൂട്ടിയിടിച്ചത്. കാൽനട യാത്രക്കാരനെ ഇടിച്ചതിന് ശേഷം നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ആരോമലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പരിക്കേറ്റ കാൽനടയാത്രക്കാരൻ

വിൻസെന്റി (67 )നെ

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

അച്ഛൻ : മോഹനൻ.

അമ്മ : രാജശ്രീ.

സഹോദരി : അംന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344082/Youth dies in collision between bike and lorry in Koothuparamba; pedestrian seriously injured)